പോസ്റ്റുകള്‍

hush

ഇമേജ്
Hush  2016  ഇരുപ്പിൽ തന്നെ അവസാനം വരെ ഇരുന്ന് കാണാൻ സാധിക്കുന്ന ഹോറർ ത്രില്ലർ അതാണ് മൈക്ക് ഫ്ലാനഗൻ സംവിധാനം ചെയ്ത HUSH .2008 ൽ ഇതേ പേരിൽ മറ്റൊരു സിനിമ കൂടിയുണ്ട് മാറി പോകരുത് .നിങ്ങൾ ഈ സിനിമയ്ക്കായ് മാറ്റിവെയ്ക്കുന്ന ഒന്നര മണിക്കൂർ എന്തായാലും നഷ്ടമാകില്ല. ബധിരയും യുവ എഴുത്തുകാരിയാണ് മാഡി. പുസ്തക രചനയിൽ ഏകാന്തതയ്ക്കായി കാടിനോട് ചേർന്നുള്ള വലിയ വീട്ടിലാണ് താമസിക്കുന്നത്. ഒരു പൂച്ച മാത്രമാണ് മാഡിയ്ക്ക് കൂട്ടായി ആ വീട്ടിലുള്ളത്. സാറ എന്ന കൂട്ടുകാരി മാത്രമാണ് മാഡിയെ ഇടയ്ക്ക് സന്ദർശിക്കുന്നത്. ഇതിനിടെ ഒരു രാത്രി ക്രൂരനായ കൊലയാളി ബധിരയും മൂകയുമായ മാഡിയുടെ വീട്ടിലേയ്ക്ക് എത്തുന്നു. കൊലയാളിയുടെ ചലനങ്ങൾ പോലും കണ്ടു പിടിക്കാൻ സാധിക്കാത്ത അവസ്ഥയിലുള്ള മാഡിയ്ക്ക് ആ ക്രൂരനായ കൊലയാളിയിൽ നിന്നും രക്ഷ ലഭിക്കുമോ? ഇത്തരമൊരു സംശയത്തിനു പോലും സാധ്യത ഇല്ലാത്ത അവസ്ഥ.കണ്ടുതന്നെ അറിയണം എന്തു സംഭവിക്കും എന്നുള്ളത്. Don't breathe പോലുള്ള സിനിമകൾ കണ്ട് ഇഷ്ടമായവർക്ക് മറ്റൊരു വിരുന്നായിരിക്കും Hush.

വഴി തെറ്റുന്ന അന്വേഷണമോ

ഇമേജ്
കേന്ദ്ര സർക്കാരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള എയർപ്പോർട്ടിൽകൂടി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസ് അന്വേഷിക്കാൻ വന്ന കേന്ദ്ര ഏജൻസികൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുതിർന്ന IAS ഉദ്യോഗസ്ഥനുമായ എം ശിവശങ്കരന് ചുറ്റിലും കിടന്ന് കറങ്ങുകയാണ്. 🚩ആരാണ് സ്വർണ്ണം ഡിപ്ലോമാറ്റിക് ബാഗേജിൽ അയച്ചത്? 🚩ആർക്കുവേണ്ടിയാണ് അയച്ചത്? ഇതാണ് അന്വേഷണത്തിലെ കാതലായ ഭാഗം. പക്ഷേ ഇത് രണ്ടും കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ഇതുവരെ കഴിഞ്ഞില്ല. മാസം ആറായി. സ്വർണ്ണക്കടത്തിന്റെ ഇടനിലക്കാരിയായ സ്വപ്ന സുരേഷ് എന്ന കോൺസുലേറ്റ് ജനറലിന്റെ മുൻ സെക്രട്ടറിയുമായി ശിവശങ്കനുണ്ടായ സൗഹൃദമാണ് ഇപ്പോൾ ഏജൻസികളുടെ പ്രധാന അന്വേഷണം. സ്വർണ്ണം കടത്തിനെക്കുറിച്ച് അന്വേഷിക്കാൻ വന്ന ഏജൻസികൾ ഇപ്പോൾ അന്വേഷിക്കുന്നത് ലൈഫ് മിഷൻ, കെ ഫോൺ, തുടങ്ങിയ സർക്കാരിന്റെ ഫ്‌ളാഗ് പ്രോജെക്റ്റുകളെക്കുറിച്ചാണ്.  സ്വപ്നയുടെ ലോക്കറിൽ ഉണ്ടായിരുന്ന ഒരുകോടി രൂപ ലോക്കറിൽ വെക്കാൻ ശിവശങ്കരൻ ബാങ്ക് മാനേജരെ വിളിച്ചു, സ്വർണ്ണം വിട്ടുകൊടുക്കാൻ കസ്റ്റംസിനെ വിളിച്ചു എന്നൊക്കെയാണ് ED പറയുന്നത്... പക്ഷേ പ്രതിപട്ടികയിൽ ശിവശങ്കരൻ മാത്രമേയുള്ളൂ. ജോയി

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

ഇമേജ്
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത്‌ മന്ത്രിയും മുസ്‌ലീം ലീഗ്‌ നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്‌ സംഘം അറസ്റ്റ് ചെയ്തു കേസിൽ അഞ്ചാംപ്രതിയാണ്‌ ഇബ്രാഹിംകുഞ്ഞ്‌...

നരഭോജികൾ ഇന്ത്യയിൽ വർദ്ധിക്കുന്നോ?

ഇമേജ്
ഈ രാജ്യം നരഭോജികളുടെ രാജ്യമായി മാറിയോ? വർഗ്ഗീയത വിറ്റ് അധികാരത്തിൽ കയറിയപ്പോ മുമ്പെങ്ങും ഇല്ലാത്ത അന്ധവിശ്വാസങ്ങൾ കൂടി വളർത്തിയെടുക്കാൻ അവർ ശ്രമിച്ചു. കൊറോണക്കെതിരെ പാട്ടകൊട്ടാനും പടക്കംപൊട്ടിക്കാണും ദീപം തെളിക്കാനും ആഹ്വാനം ചെയ്തത് രാജ്യത്തെ പ്രധാനമന്ത്രിയാണ്. കൊറോണാസുരനെ ഉണ്ടാക്കി കത്തിച്ചതും അതിന്റെ ഭാഗമായ അന്ധവിശ്വാസമായിരുന്നു.. ഇന്ന് വീണ്ടും യു പി യിൽ നിന്ന് കേൾക്കുന്നത് അതുപോലൊരു അന്ധവിശ്വാസിൽ ആറു വയസ്സുകാരിയുടെ ജീവൻ നഷ്ടമായ വാർത്തയാണ് 😢 കുട്ടികൾ ഉണ്ടാകാൻ ഒരു പെൺകുട്ടിയുടെ കരൾ കഴിച്ചാൽ മതിയെന്ന ജോത്സ്യ പ്രവചനം വിശ്വസിച്ചു കരൾ എടുക്കാൻ ക്വാട്ടേഷൻ കൊടുത്തു. ക്വാട്ടേഷൻ ഏറ്റെടുത്ത നരാധാമന്മാർ ആറു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് കൊന്ന് കരൾ എടുത്തു കൊണ്ടു കൊടുത്തു. ആ മൃഗങ്ങൾ കഴിച്ചു 😡😡. മോഡിക്ക് പറ്റിയ യോഗി.. ഇതാണ് ഇന്ന് നമ്മുടെ രാജ്യം..😢😢 മനുഷ്യൻ പരസ്പരം കൊന്നുതിന്നുന്ന അവസ്ഥയിലേക്ക് രാജ്യം കുതിക്കുകയാണ് ....

ചങ്കിനകത്ത് ലാലേട്ടൻ

ഇമേജ്
ചങ്കിനകത്ത് ലാലേട്ടൻ എന്ന പാട്ടൊക്കെ വരുന്നതിന് വർഷങ്ങൾക്കു മുമ്പേ ചങ്കിൽ കയറിയതാണ്  ലാലേട്ടൻ. 1980 ൽ നരേന്ദ്രനായി വേഷമിട്ട മഞ്ഞിൽ വിരിഞ്ഞ പൂവ് മുതൽ 2020ലെ ബിഗ് ബ്രദർ വരെയുള്ള ലാലേട്ടൻ സിനിമകളിൽ ഇനി കാണാനുള്ളത് വിരലിൽ എണ്ണാവുന്നത് മാത്രമാണ് .ഇതിൽ പല കഥാപാത്രങ്ങളും എന്റെ മനസ്സിൽ മാത്രമല്ല നിങ്ങളുടെയും മനസ്സിൽ ഇടം പിടിച്ചതായിരിക്കും. ഇങ്ങനെ ഒരു ലിസ്റ്റ് ഇട്ടാൽ പോലും നമ്മുടെ ഇഷ്ട കഥാപാത്രങ്ങൾ പലതും ഉൾകൊള്ളിക്കാനും സാധിക്കില്ല. ലാലേട്ടന്റെ എന്റെ ഇഷ്ട കഥാപാത്രങ്ങൾ രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ് ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി  നാടോടിക്കാറ്റിലെ ദാസൻ ചിത്രത്തിലെ വിഷ്ണു വെള്ളാനകളുടെ നാട്ടിലെ CP നായർ കിരീടത്തിലെ സേതുമാധവൻ എയ് ഓട്ടോയിലെ സുധി No 20 മദ്രാസ് മെയിലിലെ ടോണി കുരിശിക്കൽ ലാൽ സലാമിലെ നെട്ടൂരാൻ കിലുക്കത്തിലെ ജോജി യോദ്ധയിലെ തൈപറമ്പിൽ അശോകൻ ദേവസുരത്തിലെ മംഗലശ്ശേരി നീലകണ്oൻ ആറാം തമ്പുരാനിലെ ജഗനാഥൻ ആയാൾ കഥയെഴുതുകയാണ് സാഗർ കോട്ടപ്പുറം വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടൻ ബാലേട്ടനിലെ ബാലേട്ടൻ നരനിലെ മുള്ളം കൊല്ലി വേലായുധൻ കീർത്തിചക്രയിലെ മേജർ മഹാദേവൻ ദ്യശ്യത്തിലെ ജോർജ്ജ് കുട്ടി പുലിമുരുകനില

മഹാനടൻ ജയൻ ഓർമ്മയായിട്ട് ഇന്ന് 40 വർഷം

ഇമേജ്
മലയാള സിനിമയിലെ ആദ്യത്തെ  ആക്ഷൻ നായകൻ ജയൻ ഓർമ്മയായിട്ട് 40 വർഷം തികയുകയാണ് 1980 നവംബർ 16നാണ് തന്റെ 41 ഒന്നാം വയസ്സിൽ കോളിളക്കം എന്ന സിനിമയിലെ  ഓടികൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും ഹെലികോപ്റ്ററിൽ ചാടി കയറുന്ന സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ ജയൻ മരണപ്പെട്ടുന്നത്.ഈ രംഗം ആദ്യം ചിത്രീകരിച്ചതിന് ശേഷം തൃപ്തിവരാതെ ജയൻ തന്നെയാണ് ഒന്നുകൂടി ഷൂട്ട് ചെയ്യാൻ പറഞ്ഞ് .  ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ വന്ന കൃഷ്ണൻ നായർ എന്ന ജയൻ ശരപഞ്ജരം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു പിന്നീട് 120 സിനിമകളിൽ വേഷമിട്ട ജയൻ 1970 അവസാനമായപ്പോഴേയ്ക്കും  മലയാളത്തിലെ ഏറ്റവും വില പിടിപ്പുള്ള നായകനായി മാറി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശൈലിയും വസ്ത്രധാരണവും അന്ന്  കേരളത്തിലെ യുവാക്കളുടെ ഇടയിൽ  തരംഗമായിരുന്നു. വർഷങ്ങൾക്ക് ശേഷവും ഇന്നും പുതുതലമുറ പോലും അദ്ദേഹത്തെ അനുകരിക്കുന്നത് വിസ്മയം സൃഷ്ടിക്കുന്ന ഒന്നാണ്. അകാലത്തിൽ വിട പറഞ്ഞു പോയ ആ വലിയ കലാക്കാരൻ ഉണ്ടായിരുന്നെങ്കിൽ മലയാളത്തിന് മികച്ച ധാരാളം സിനിമകൾ ലഭിക്കുമായിരുന്നു ചിലപ്പോൾ ഇന്ത്യൻ സിനിമയുടെ തന്നെ നെറുകയിൽ എത്തപ്പെടുമായിരുന്നു. സിനിമയുടെ പൂർണ്ണതയ്ക്കു വേണ്

വാർത്ത മാധ്യമങ്ങൾ നാടകം കളിക്കുമ്പോൾ

ഇമേജ്
മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യൻ സ്കൂൾ ഓഫ് ജേർണിലിസത്തിന്റെ ചെയർമാനുമായ ശശികുമാർ സിഡ്‌നി മലയാളത്തിന് കൊടുത്ത അഭിമുഖത്തിൽ നിന്ന്... // ചാനൽ മുറികളിൽ നടക്കുന്ന ചർച്ചകൾ റിയാലിറ്റി ഷോകൾക്ക് സമാനമായ ഹാസ്യനാടകമാണ്. റേറ്റിങ് അടിസ്ഥാനമാക്കിയുള്ള ബിഗ് ബോസ് മത്സരം. ഒരടിസ്ഥാനവുമില്ലാത്ത കുറ്റം ആരോപിക്കുക, അതുതന്നെ നിരന്തരം പറഞ്ഞുപോകുക. ഇവയെല്ലാം പിന്നീട് തിരുത്തിയാലും ജനങ്ങൾ അതറിയണമെന്നില്ല. അവരുടെ മനസ്സിൽ ആ ആരോപണങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. ഇത് നല്ലതിനല്ല. ചാനലുകൾക്ക് എല്ലാസമയത്തും ബ്രേക്കിങ് ന്യൂസുകൾ വേണം. ഏതൊരു ചെറിയ കാര്യവും ഊതിവീർപ്പിച്ച് പറയുക എന്നതാണവരുടെ രീതി. ഇങ്ങനെ നിരന്തരം ബ്രേക്കിങ് ന്യൂസുകൾ സംഭവിക്കുന്നതാണോ നമ്മുടെ ജീവിതം? ഫലത്തിൽ ജനാധിപത്യത്തിന്റെ നാലാം തുണിനെ ദ്രവിപ്പിക്കുന്ന സംഗതിയാണത്. മനഃപൂർവം കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണവർ. മാധ്യമപ്രവർത്തനത്തിന്റെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലമെത്തി. ഏഷ്യാനെറ്റിന്റെ സ്ഥാപകനല്ലെ നിങ്ങൾ എന്ന ചോദ്യം ഇപ്പോൾ കേൾക്കുമ്പോൾ, അത് അഭിനന്ദനമാണോ ആരോപണമാണോ എന്ന ആശങ്കയാണ് എനിക്കിപ്പോൾ. ഇന്ത്യൻ മാധ്യമങ്ങൾ മിക്കതും 'ഗോഡി മീഡിയ' ആയി, അതായത